ചരിത്രം

തുടക്കം 
കല്ലിടുമ്പ് ; എടവണ്ണ അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന ഗ്രാമ പ്രദേശം. എടുത്ത് പറയാവുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും ശക്തമായി വേരോട്ടം ലഭിക്കാത്ത ഗ്രാമം മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും അതെല്ലാം അതിന്റെ നിശ്ചിത ചട്ടകൂടില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ഒത്തുകൂടാവുന്ന ഒരു പൊതു വേദിയെ കുറിച്ചുള്ള ചിന്തയാണ് വോയ്‌സിന് ബീജാപാബം നല്‍കിയത്.
1984-ല്‍ കല്ലിടുമ്പിലെ ഒരുകൂട്ടം യുവാക്കളുടെ ശ്രമഫലമായി രൂപീകൃതമായ യുവചേതനയാണ് ഈ രംഗത്ത് കല്ലിടുമ്പിലെ ആദ്യ സംരംഭം തുടര്‍ന്ന് പലപേരിലും പല സംഘടനകളും ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2001-ല്‍ വോയ്‌സ് രൂപീകൃതമാക്കുന്നത്.
        ടവണ്ണയുടെ സാംസ്‌കാരിക രംഗത്ത് നിറഞ്ഞ സാനിദ്ധ്യമായ വോയ്‌സ് സാംസ്‌കാരിക വേദി 2001 ജൂണ്‍ 5 ചെവ്വാഴ്ച്ച 4:30 മണിക്ക് നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ ശ്രീ. എം അനില്‍കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വോയ്‌സിന്റെ തുടക്കം ഒരു പ്രവര്‍ത്തനത്തിലൂടെ ആയി എന്നത് നാട്ടുകാര്‍ക്കിടയല്‍ കൗതുകമുണര്‍ത്തിയ കാര്യമായി. പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തക വിതരണം നടത്തികൊണ്ടായിരുന്നു കര്‍മരംഗത്തെ ജൈത്രയാത്രയുടെ തുടക്കം. എടവണ്ണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എന്‍. ഉസ്മാന്‍ മദനി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വോയ്‌സിന്റെ പ്രഥമ ഭാരവാഹികള്‍ താഴെ പറയുന്നവരായിരുന്നു
ചെയര്‍മാന്‍:                                                   അഹമ്മദ്കുട്ടി വി.പി
വൈ.ചെയര്‍മാന്‍:                                            1. ഫിറോസ് ബാബു .എം
                                                                 2. പി. മുജീബ് റഹ്മാന്‍
കണ്‍വീനര്‍:                                                    കെ.പി അഷ്‌റഫ്
ജോ.കണ്‍വീനര്‍:                                               1. ഇബ്രാഹീം .എം
                                                                 2. ഫവാസ് .പി
ഫൈനാന്‍സ് സെക്രട്ടറി :                                    സൈഫുദ്ദീന്‍ പി.സി
പ്രവര്‍ത്തക സമിതി അംഗങ്ങള്‍
                                                        1. സാജിദ് ബാബു .ടി
                                                        2. ഖലീല്‍ പി.കെ
                                                        3. റിയാസ് ബാബു സി.പി
                                                        4. അബ്ദുല്‍ ഗഫൂര്‍ .എ
                                                        5. മനാഫ് .കെ
                                                        6. റഫീഖ് സി.പി
                                                        7. അബ്ദുല്‍ മുനീര്‍ .പി
                                                        8. ഷാജി ടി.പി 

ഈ കമ്മിറ്റിയുടെ കാലയളവില് ചെയ്ത പ്രവര്‍ത്തനങ്ങള്‍
ഗ്രാമീണ റോഡ് സംരക്ഷണ പരിപാടി (24.06.2001)
ശ്രമദാനമായി കല്ലിടുമ്പ് ആര്യംതൊടിക റോഡിന്റെ ഡ്രൈനേജും പാര്‍ശ്വസംരക്ഷണവും പ്രവര്‍ത്തകര്‍ നന്നാക്കി. പഞ്ചായത്ത് മെമ്പര്‍ പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ദിനാചരണം (26.06.2001)
കൗമാരവും ലഹരിയും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ശ്രീ. മുരളീധരന്‍ മുല്ലമറ്റം പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈ.പ്രസിഡന്റ് ആയിരുന്ന കെ.എം മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. ബാലകൃഷ്ണന്‍ , എന്‍.എസ്.വി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രതീക്ഷ 2001
പ്രദേശത്തെ S.S.L.C വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപെടുത്തുന്നതിനുള്ള പരിശീലന പരിപാടി എം. മോതി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി.പി ഉമ്മര്‍ മാസ്റ്റര്‍, എം സലീം മാസ്റ്റര്‍, എ. അബ്ദുല്‍ ഗഫൂര്‍, വി.പി അഹമ്മദ് കുട്ടി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

ടീന്‍സ് വിംഗ് രൂപീകരണം
പി.സി റിയാസ് പ്രസിഡന്റും കെ. ആഷിക്ക് സെക്രട്ടറിയും പി. ഫിറോസ് കോ-ഓഡിനേറ്ററുമായി ടീന്‍സ് വിംഗ് രൂപീകരിച്ചു. കെ.എം ജനീഷ് (അസി. കോ-ഓഡിനേറ്റര്‍), ഗഫൂര്‍, റസീസ് അഹമ്മദ് (അസി. സെക്രട്ടറി), മന്‍സൂര്‍ പി, നൗഷാദ് കെ.ടി (വൈ.പ്രസിഡന്റ്), സലീല്‍ പി.വി (ട്രഷറര്‍) എന്നിവര്‍ അംഗങ്ങളായിരുന്നു.


വനിതാ സംഗമം
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.വി ഉഷാനായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബ്ലോക് കോ-ഓഡിനേറ്റര്‍ സീനത്ത് ചാത്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. ജമീല ആലുങ്ങല്‍ (പ്രസിഡന്റ്), സുബൈദ തറമണ്ണില്‍ (സെക്രട്ടറി), അസ്മാബി വി.പി (വൈ. പ്രസിഡന്റ്), റസിയ .പി (ജോ.സെക്രട്ടറി), റംലത്ത് ആര്യംതൊടിക (ട്രഷറര്‍) എന്നിവരായിരുന്നു ഭാരവാഹികള്‍.

അയല്‍ കൂട്ടങ്ങള്‍
വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സാന്ത്വനം, സൗഹൃദം എന്നീ പേരുകളില്‍ അയല്‍ കൂട്ടങ്ങള്‍ രൂപീകരിച്ചു.  

വ്യക്തിത്വ വികസന കേമ്പ്
ആഗസ്റ്റ് 27 ന് കൗമാരപ്രായകാര്‍ക്കായി വ്യക്തിത്വ വികസന കേമ്പ് സംഘടപ്പിച്ചു. ജുവനൈല്‍ സ്‌പോര്‍ട്‌സ് ക്ലബ് പി. ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാലികറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍ ഡോ. ബി. കുഞ്ഞാലി വ്യക്തിത്വം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കോഴിക്കോട് ഗവ: പോളിടെക്‌നിക്ക് അദ്ധ്യാപകന്‍ സി.എച്ച് മുഹമ്മദാലി സാമൂഹ്യപ്രതിബദ്ധത എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

സംഗീത നാടക പരിപാടി
സെപ്തംബര്‍ 8 ന് സോങ്ങ് & ഡ്രാമ ഡിവിഷന്‍ ബാഗ്ലൂര്‍, മലപ്പുറം നെഹ്‌റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താ ആഭിമുഖ്യത്തില്‍ കോഴിക്കോട് പൗര്‍ണമി തിയേറ്റേഴ്‌സിന്റെ സംഗീത നാടക പരിപാടി സംഘടിപ്പിച്ചു.

ആശുപത്രി വികസന ഫണ്ട്
പ്രദേശത്തെ മുഴുവന്‍ വീടുകളില്‍ നിന്നും പിരിവ് നടത്തി തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിച്ചു.

ഡിഫ്തീരിയ പ്രതിരോധ ബോധവല്‍കരണ കേമ്പ്
വോയ്‌സ വനിതാവിംഗ് സംഘടിപ്പിച്ച കേമ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉസ്മാന്‍ ക്ലാസെടുത്തു. കുടുംബശ്രീ കോ-ഓഡിനേറ്റര്‍ ശ്രീ. രാജഗോപാല്‍ അയല്‍കൂട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു.

കേരളോത്സവം
കേരളോത്സവത്തില്‍ വോയ്‌സിന് നാലാം സ്ഥാനം ലഭിക്കുകയും കെ. ഷാഹിന കലാതിലകമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്്തു.

ബിരുദ വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍
നവംബര്‍ 14 ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പഠനേപകരണങ്ങള്‍ യാത്ര വസ്ത്രം എന്നിവക്കുള്ള ചെലവ് സംഘടന വഹിച്ചു. പ്രദേശത്തെ മാന്യ വ്യക്തികള്‍ ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്തു.

വിലേജേഴ്‌സ് ടോക്ക് എയ്ഡ്‌സ്
വിലേജേഴ്‌സ് ടോക്ക് എയ്ഡ്‌സ് പദ്ധതിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ച് ഏകദിന എയ്ഡ്‌സ് ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. എടവണ്ണ മദ്രസഹാളില്‍ 2002 മെയ് 11 ന് നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോ-ഓഡിനേറ്റര്‍ ശ്രീ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എച്ച് പ്രൊജക്ട് മാനേജര്‍ പ്രസറിന്‍, ഡയറക്ടര്‍ മുഹമ്മദ് എന്നിവര്‍ ക്ലാസെടുത്തു.

സേര്‍ച്ച്
നാലാം ക്ലാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി പ്രത്യേക കോച്ചിംഗ് ആസൂത്രണം ചെയ്തു.

ബുക്ക് ബേങ്ക് പദ്ധതി
 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഉമ്മര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.      
..................................................................................

'വോയ്‌സ് ' കല്ലിടുമ്പ് പ്രവർത്തക സമിതി 2009-2011
ചെയർമാൻ                                    : ഫിറോസ് പി
വൈസ് ചെയർമാൻ                      : റസീസ് അഹമ്മദ് വി.പി
                                                        : റഹീം കെ
കൺവീനർ                                    : ഇർഷാദ് പി
ജോയിന്റ് കൺവീനർ                    : നിസാമുദ്ദീൻ വി
                                                       : ആസിഫ് എം
ഫൈനാൻസ് സെക്രട്ടറി               : റമീസ് അഹമ്മദ് വി.പി
പ്രവർത്തക സമിതി അംഗങ്ങൾ  : ഇബ്രാഹീം എം
                                                       : ജംഷിദ് ടി
                                                       : നസീർ പി.കെ
                                                       : സൈനുൽ ആബിദീൻ എ.ടി
                                                       : ഇർഷാദ് ഉമ്മർ സി.പി
                                                       : ജാസിർ ഖമർ ടി
                                                       : അബ്ദുൽഗഫൂർ പി
                                                       : മുനീർ പി.പി
                                                       : റഫീഖ് എ
                                                       : റിയാസ് ബാബു സി.പി
ഓഫീസ് സെക്രട്ടറി                      : സൈഫുദ്ദീൻ പി