'വോയ്‌സി'നെക്കുറിച്ച്‌

മലപ്പുറം ജില്ലയുടെ സാംസ്കാരിക - സാമൂഹിക - വിദ്യാഭ്യാസ - വൈജ്ഞാനിക - രാഷ്ട്രീയ മേഖലകളിൽ എന്നേ ആലേഖനം ചെയ്യപ്പെട്ടു, എടവണ്ണയെന്ന നാമം. എടവണ്ണയിലെ ക്യാൻവാസിലാകട്ടെ കല്ലിടുമ്പ് എന്ന കൊച്ചുഗ്രാമവും. 
പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കല്ലിടുമ്പുകാർ തങ്കലിപികളാൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. രാഷ്ട്രീയ - വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ പ്രത്യേകിച്ചും. 
കാലപ്രവാഹത്തിൽ അണഞ്ഞുപോവാത്ത കൈത്തിരിയായി, പൂർവ്വസൂരികൾ തെളിച്ച പാതയിൽ വെട്ടം നൽകാനൊരു വിളക്കുമാടമായി, ആരാലും പരിഗണിക്കപ്പെടാതെ പോകുന്ന മിടുക്കന്മാർക്ക് ദിശാബോധം നൽകി നാളെയുടെ കർമ്മോത്സുകരായ ധിഷണാശാലികളാക്കാനൊരു വഴികാട്ടിയായി, ബൗദ്ധികവും സാംസ്കാരികവുമായ പ്രോത്സാഹനങ്ങൾക്കായൊരു സന്നദ്ധസേവനസംഘം...
സ്നേഹസൗഹൃദത്തിലൂന്നി, നാടിനും നാട്ടാർക്കും മാത്രമായി, നാടിന്റെ പുരോഗതിയിൽ മുമ്പെ നടക്കാനൊരു സാർത്ഥവാഹകസംഘം, വോയ്‌സ് !