വാർത്തകൾ

        'വോയ്‌സ്' പുതിയ കര്‍മ്മ പദ്ധതികളുമായി 11 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പത്തിന പരിപാടികള്‍ക്ക് 'പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ ഭൂമിയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യിവുമായി 'വോയ്‌സ്' പ്ലാസ്റ്റിക് വിരുദ്ധ കാംപെയ്ന്‍ 2011 നോടുകൂടി തുടക്കം കുറിച്ചിരിക്കുന്നു. 'വോയ്‌സ്' സംഘടനാ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച തുണി സഞ്ചി ഏറനാട് MLA പി.കെ ബഷീര്‍ എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറമ്പാടന്‍ വിമലക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 'വോയ്‌സ്' പ്രവര്‍ത്തകര്‍ മഞ്ചേരി IRDP മേളയിലും എടവണ്ണ കൃഷിഭവന്‍ നടത്തുന്ന ഓണചന്തയിലും തുണി സഞ്ചികള്‍ വില്‍ക്കുകയും ആളുകളെ പ്ലാസ്റ്റിക് ഉപയോഗം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധവല്‍കരിക്കുകയും ചെയ്തു. കൂടാതെ ഒരു പാട്‌പേരുടെ അഭിപ്രായങ്ങള്‍ രജിസ്റ്ററില്‍ രേഖപെടുത്തുവാനും കഴിഞ്ഞു. 'വോയ്‌സ്'ന്റെ സന്നദ്ധപ്രവര്‍ത്തകര്‍ വളരെ ഏറെ ഉത്സാഹിച്ച് പ്രവര്‍ത്തിച്ചത് കൊണ്ട് 'വോയ്‌സ'് പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍കരണ കാംപെയന്‍ 2011 വന്‍ വിജയകരമാക്കുവാന്‍ സാധിച്ചു. ഈ കാംപെയിനുമായി സഹകരിച്ച എല്ലാ ആളുകള്‍ക്കും നന്ദി.