Sunday, April 29, 2012

'വോയ്സ്' ലൈബ്രറിക്ക് അംഗീകാരം

               ഏറനാട് താലൂക്കില്‍ ഏറ്റവും കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ലൈബ്രറിക്കായി താലൂക്ക് ലൈബ്രറി കൗണ്‍സിലും കൊട്ടപ്പുറം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ഗ്രന്ഥശാലയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ പയമ്പ്രോട്ട് മുഹമ്മദലി മാസ്റ്റര്‍ സ്മാരക സാമൂഹിക പുരസ് കാരം എടവണ്ണ കല്ലിടുമ്പ് 'വോയ് സ്' ലൈബ്രറിക്ക് ലഭിച്ചു. 2001 മുതല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന 'വോയ്സ്' സാംസ്കാരികവേദിയുടെ കീഴിൽ 2006 മുതലാണ് ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ, പരിസ്ഥിതി രംഗങ്ങളില്‍ വേറിട്ടതും തിളക്കമാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ലൈബ്രറിക്ക് അംഗീകാരിത്തിന് വഴിയൊരുക്കിയത്. 5555 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
               'വോയ്സ്' സാംസ്കാരികകേന്ദ്രത്തിനു സമീപം നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വി. അബ്ദൂല്‍ഹമീദ് മാസ്റ്റര്‍ പുരസ്‌കാരവും കൊട്ടപ്പുറം എം.എ.ആര്‍ ലൈബ്രറി പ്രസിഡണ്ട് റസാഖ് പയമ്പ്രോട്ട് പ്രശസ്തിപത്രവും നല്കി. എം. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. എം. വീരാന്‍കുട്ടി (വൈ. പ്രസി, കൊട്ടപ്പുറം എം.എ.ആര്‍ ലൈബ്രറി), വി.പി. സെയ്തലവി (സെക്രട്ടറി, കൊട്ടപ്പുറം എം.എ.ആര്‍ ലൈബ്രറി), അബ്ദുല്ലക്കുട്ടി എടവണ്ണ, കെ. റഹീം, പി. ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു.


പ്രഥമ പയമ്പ്രോട്ട് മുഹമ്മദലി മാസ്റ്റര്‍ സ്മാരക പ്രശസ്തി പത്രം 
കല്ലിടുമ്പ് 'വോയ്‌സ്'  ലൈബ്രറിക്ക് കൊട്ടപ്പുറം മുഹമ്മദ് അബ്ദുറഹ്മാന്‍
സാഹിബ് സ്മാരക ഗ്രന്ഥശാല പ്രസിഡണ്ട് റസാഖ് പയമ്പ്രോട്ട് നല്കുന്നു.



പ്രഥമ പയമ്പ്രോട്ട് മുഹമ്മദലി മാസ്റ്റര്‍ സ്മാരക സാമൂഹിക പുരസ്‌കാരം
കല്ലിടുമ്പ് 'വോയ്‌സ്'  ലൈബ്രറിക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍
പ്രസിഡണ്ട് വി. അബ്ദൂല്‍ഹമീദ് മാസ്റ്റര്‍ നല്കുന്നു.



ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ...


No comments:

Post a Comment