Saturday, March 31, 2012

   'വോയ്സ്  ഫെസ്റ്റി'ന്
പ്രൗഡോജ്വലമായ സമാപനം

            കലിടുമ്പിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അദ്ധ്യായം കൂടി തുറന്ന്, 'വോയ്സ്' കല്ലിടുമ്പിന്റെ പത്താം വാർഷിക പരിപാടികൾക്ക് പ്രൗഢോജ്വല സമാപനം. 'നല്ല കുടുംബം, നല്ല ഗ്രാമം' എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിന്ന വാർഷിക പരിപാടികൾക്ക് 2012 മാർച്ച് 30ന്, പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടന്ന 'വോയ്സ്ഫെ സ്റ്റോ'ടു കൂടി സമാപനം കുറിച്ചു.
            വൈകീട്ട് അംഗനവാടി കലോത്സവത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിൽ സാംസ്കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ എന്നിവക്കു ശേഷം കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ടീം അവതരിപ്പിച്ച സംഗീത നാടകം, ജില്ല സ്കൂൾ യുവജനോത്സവ വിജയികൾ അവതരിപ്പിച്ച നാടൻപാട്ടുകൾ, കോഴിക്കോട് 'ജനം' നാടകവേദി അവതരിപ്പിച്ച ഒറ്റയാൾ നാടകം എന്നിവ അരങ്ങേറി. 
            വാർഷികത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകള്‍, പരിസര സംരക്ഷണ കാംപയിനുകള്‍, LCD പ്രദര്‍ശനങ്ങള്‍, സെമിനാര്‍ എന്നിവയും നടന്നിരുന്നു. 

'വോയ്സ് ഫെസ്റ്റി'ന്റെ വിവിധ ദൃശ്യങ്ങളിലൂടെ... 

സ്വാഗതം: പി.മുജീബ് റഹ്മാൻ, വോയ്സ്  ഫെസ്റ്റ് ഫെസ്റ്റ് ജനറൽ കൺവീനർ 

അധ്യക്ഷ പ്രസംഗം: പി. ഫിറോസ്, ചെയർമാൻ, 'വോയ്സ്' കല്ലിടുമ്പ്

വോയ് സ് ലൈബ്രറി സെക്രട്ടറി കെ.റഹീം പ്രതിഭകളെ പരിചയപ്പെടുത്തുന്നു

  
വോയ്സ് ഫെസ്റ്റ് ഉദ്ഘാടനം: പി.കെ ബഷീർ എം.എൽ.എ 

ഖൊരക്പൂർ ഐ.ഐ.ടിയിൽനിന്നും PHD നേടിയ ഡോ. പി. അബ്ദുല്ലക്ക്
വോയ്സിന്റെ സ്നേഹോപഹാരം പി.കെ. ബഷീർ എം.എൽ.എ നല്കുന്നു 

പ്രദേശത്തെ മികച്ച കർഷകനുള്ള ഉപഹാരം: ഐക്കരയിൽ ആലി

ലണ്ടനിൽ സ്കോളർഷിപ്പോടുകൂടി പഠനത്തിന് അവസരം നേടിയ പി.കെ. ഹസ്നക്കുവേണ്ടി പിതാവ് അഹമ്മദ്കോയ ഉപഹാരം ഏറ്റുവാങ്ങുന്നു

സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ വിജയിയായ ടി. കാമില. 

കുഞ്ഞുണ്ണിമാഷുടെ പേരിലുള്ള കുട്ടേട്ടൻ പുരസ്കാരം നേടിയ ഹെന്ന. പി

വോയ് സ്  ലൈബ്രറിക്ക് വേണ്ടി പുസ്തകങ്ങൾ സംഭാവന ചെയ്ത അബ്ദുള്ളകുട്ടി മാസ്റ്റർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസിന് കൈമാറുന്നു. 

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ് ആശംസയർപ്പിക്കുന്നു
 
വാർഡ് മെമ്പർ സി.വഹീദ സംസാരിക്കുന്നു

ഗ്രാമപഞ്ചായത്തംഗം പി. ബാലകൃഷ്ണൻ സംസാരിക്കുന്നു

കൗൺസലർ എം.എ സുഹൈൽ പ്രഭാഷണം നടത്തുന്നു ഫാമിലി

ഒരു മെയ്യായ്, ഒരുമനസ്സായ്..., 
 വിശ്രമമില്ലാതെ പ്രവർത്തിച്ച് വോയ്സ് ഫെസ്റ്റിനെ വൻ വിജയമാക്കിയ
നിസ്വാർത്ഥരായ പ്രവർത്തകർ...

കുടുതൽ ചിത്രങ്ങൾക്ക്: 

No comments:

Post a Comment