Sunday, September 4, 2011

“പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൂ... ഭൂമിയെ രക്ഷിക്കൂ” 
വേണ്ട നമുക്കീ വിഷവസ്തു
പ്ലാസ്റ്റിക്ക് വിരുദ്ധ കാംപെയ്ന്‍ 2011   
വോയ്‌സ് കല്ലിടുമ്പ്, എടവണ്ണ പി.ഒ
Reg.No: 340/2001
...........................................................
In association with
VOICE LIBRARY & READING ROOM
Reg.No: 10/END/2011
VOICE SELF HELP GROUP
Reg.No: 9/2011-12
    നുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായിരിക്കുന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍.ഒരു കാലത്ത് മനുഷ്യന്റെ ഏറ്റവും വലിയ മിത്രമായാണ് പ്ലാസ്റ്റിക്കിനെ കണ്ടിരുന്നത്. എന്നാലിന്ന് മനുഷ്യനെയും ഭൂമിയെയും മറ്റുജീവജാലങ്ങളെയും ബാധിക്കുന്ന മഹാവിപത്തായി മാറിയത് മനുഷ്യരാശി ഒരു ഞെട്ടലോടെ തിരിച്ചറിയുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും ആര്‍ത്തിയും സുഖലോ ലുപതയോടുള്ള അമിതാവേശവും ഉണ്ടാക്കിയെടുത്ത വലിച്ചെറിയല്‍ സംസ്‌കാരം ലോകത്താകമാനം വ്യാപിച്ചു കഴിഞ്ഞു.ഇങ്ങനെ വലിച്ചെറിയുന്നവയില്‍ ഏറ്റവും അപകടകാരിയാണ് പ്ലാസ്റ്റിക്.


പ്ലാസ്റ്റിക് ഉപയോഗത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍
       പ്രമേഹം,കാന്‍സര്‍ തുടങ്ങിയ പല രോഗങ്ങങ്ങളുടെയും തോത് കൂടുന്നതിന് പിന്നില്‍ വിഷമയമായ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍ എന്ന വാതകം ക്യാന്‍സറിന് പ്രധാന കാരണമാണെന്ന് 1979ല്‍ ഡോ.ഹാര്‍ഡന്‍ കണ്ടെത്തിയിട്ടുണ്ട്.മിക്കയിനം പ്ലാസ്റ്റിക്കുകളും അതിലടങ്ങിയിരിക്കുന്ന മാരകമായ രാസഘടകങ്ങളെ അതിന്റെ പ്രതലത്തിലേക്ക് സ്രവിപ്പിച്ച് കൊണ്ടിരിക്കും.ചൂടാക്കുമ്പോഴാകട്ടെ വളരെ വേഗത്തിലും അധികമായും രാസസ്രവങ്ങള്‍ ഉണ്ടാകും.പ്ലാസ്റ്റിക്കുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് ഈ രാസസ്രവങ്ങള്‍ കലരും.ഇത്തരം രാസഘടകങ്ങള്‍ പലതും നേരിയ അളവിലായാല്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. .അന്തസ്രാവ വ്യവസ്ഥയെ തന്നെ തകരാറിലാക്കുന്നവയാണ് ഇവയില്‍ മിക്കതും. താലേറ്റ്, കറുത്തിയം, ഡയോക്‌സിന്‍, സ്റ്റിറിന്‍, ബിസ്ഫിനോള്‍ തുടങ്ങിയ രാസഘടകങ്ങളെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കു ന്നവയാണ്.
ബിസ്ഫിനോള്‍,താലേറ്റ്
ഇന്നു നാം ഉപയോഗിക്കുന്ന മിക്കയിനം പ്ലാസ്റ്റിക്കുകളിലും അടങ്ങിയിട്ടുള്ള രാസവസ്തുവാണ് ബിസ്ഫിനോള്‍. കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പിയില്‍ ഇത് വളരെ അധികം അടങ്ങിയിട്ടുണ്ട്. ശരീരത്തി ലെത്തുന്ന ബിസ്ഫിനോള്‍-താലേറ്റ് എന്നിവ സ്ത്രീ ഹോര്‍മോണുകളെ അനുകരിക്കുന്ന രാസവസ്തു ക്കളാണ്. ബോസ്റ്റണിലെ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യരാശിയെ ഞെട്ടിക്കു ന്നതാണ്.ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെവരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ രാസ വസ്തുക്കള്‍ എന്നതാണ് കണ്ടെത്തിയത്. പുരുഷവന്ധ്യതക്കും വഴിതെളിക്കുന്നതാണ് ഈ മാരക വിഷങ്ങള്‍.സ്ത്രീ ഹോര്‍മോണുകളെ പോലെ പ്രവര്‍ത്തിക്കുന്ന ഇവ ആര്‍ത്തവ തകരാറുകള്‍, പോളിസിസ്റ്റിക് ഓവറയന്‍ രോഗം,കുട്ടികളില്‍ നേരത്തെതന്നെ ലൈംഗിക വളര്‍ച്ചയെത്തല്‍, ഫാറ്റിലിവര്‍,ലിവര്‍ സീറോസിസ്,പ്രമേഹം,ഹൃദ്രോഗം തുടങ്ങി പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. 
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍
ഓരോമിനുട്ടിലും പത്ത് ലക്ഷം പ്ലാസ്റ്റിക്ക് സഞ്ചികളാണ് മനുഷ്യന്‍ ഉപയോഗിച്ച്‌കൊ ണ്ടിരിക്കുന്നത്.അഞ്ച് ലക്ഷം കോടി മുതല്‍ ഒരു ട്രില്ല്യന്‍(1000,000,000,000,000,000) വരെ പ്ലാസ്റ്റിക് സഞ്ചികളാണ് ഓരോവര്‍ഷവും ഉല്‍പാദിപ്പി ക്കുന്നത്.ഇതില്‍ പുനരുപയോഗിക്കുന്ന താവട്ടെ വെറും ഒരു ശതമാനവും. ഉപേക്ഷിക്കപ്പെടുന്നവ ഭൂമിയുടെ പ്രകൃതിജന്യമായ പ്രവര്‍ത്തനത്തിന് തടസം വരുത്തിയും ഭൂമിയുടെ ജലസംഭരണത്തെയും വായുസഞ്ചാരത്തെ ഇല്ലാതാക്കിയും 1000 വര്‍ഷത്തോളം അവശേഷിക്കുന്നു. തെരുവുകളെ മലീമസമാക്കിയും അഴുക്കുചാലുകളില്‍ തടസങ്ങള്‍ തീര്‍ത്തും കൊതുകുകള്‍ക്കും മറ്റ് രോഗകാരികളായ ജീവികള്‍ക്കും പെറ്റുപെരുകാന്‍ അവസരമൊരു ക്കുന്നു.പൊളിത്തീന്‍ പൊടിഞ്ഞ് വിഷമയമായ വസ്തുക്കളായി മണ്ണില്‍ ലയിച്ച് ഭക്ഷ്യ ശൃഖല യിലെത്തുന്നു. 

ജീവജാലങ്ങളുടെ നാശം
ഓരോ വര്‍ഷവും നൂറ്‌കോടി കടല്‍പക്ഷികള്‍ക്കും ഒരു ലക്ഷം സസ്തനികള്‍ക്കും പ്ലാസ്റ്റിക് മരണക്കെണിയൊരുക്കുന്നു.സമുദ്രത്തിലെ ഓരോ ചതുരശ്ര മൈല്‍ സ്ഥലത്തും ഏകദേശം 46,000 പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ചിതറിക്കടക്കുന്നു.കടല്‍പക്ഷികളുടെ ആമാശയങ്ങളില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അവയുടെ പേശികളില്‍ വരെ പ്ലാസ്റ്റിക്തന്‍മാത്രകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.ഭൂമിക്ക് ഭാരമായിക്കഴിഞ്ഞ ഈ പ്രശ്‌നത്തെ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായിമാറും.റീസൈക്ലിംങ്ങ് നടത്തുമ്പോഴും കാര്‍ബ ണ്‍ഡൈയോക്‌സൈഡ്, സള്‍ഫര്‍ഡൈയോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ മാരകവിഷങ്ങള്‍ പ്ലാസ്റ്റിക് പുറത്ത്‌വിടുന്നു.ഓസോണ്‍ പാളിയുടെ നാശത്തിനും ആഗോളതാപനത്തിനും ഇത്‌വഴിവെക്കുന്നു.

നമുക്കെന്തു ചെയ്യാം ?
  •   പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക,
  •   പ്ലാസ്റ്റിക് വ്യവസായത്തെയും വിപണനത്തെയും നിരുല്‍നാഹപ്പെടുത്തുക.
  •   പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക.
  •   ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക.
  •   ബദല്‍ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ ഉപയോഗിക്കുക

സുഹൃത്തെ കടയിലേക്ക് പോവുമ്പോള്‍ ആവശ്യമായ സഞ്ചികള്‍ കൂടെ കരുതുന്നതിലൂടെ ചുരുങ്ങിയത് 400 കവറെങ്കിലും ഒരു വര്‍ഷം ഭൂമിയിലെത്താതിരിക്കാന്‍ താങ്കള്‍ ഒരാള്‍ വിചാരിച്ചാല്‍ സാധിക്കും.വായുവും മണ്ണും വെള്ളവും മനുഷ്യനും മറ്റ് ജീവജാലങ്ങളും ആ തീരുമാനത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വീകരിക്കും.ഇന്ന് തന്നെ പ്രതിജ്ഞയെടു ക്കുക തന്നാല്‍ കഴിയു ന്നത് ചെയ്യാന്‍... !    

No comments:

Post a Comment